കടവന്ത്രയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്ത്രീയ്ക്ക് കൊവിഡ്

കൊച്ചി: കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീയ്ക്ക് കൊറോണ സ്‌ഥിരീകരിച്ചു. ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെയും ക്വാറന്റീനിലാക്കി. ഇവരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് തുടങ്ങി കഴിഞ്ഞു.

‘അതേസമയം എറണാകുളം ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ കൊറോണ ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന കര്‍ശന നടപടി സ്വീകരിച്ച്‌ തുടങ്ങി. നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കി. ചമ്ബക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നഗര സഭ സെക്രട്ടറിയുടെയും ഡിസിപിയുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാല്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു.

prp

Leave a Reply

*