രണ്ട്‌ വര്‍ഷത്തേക്ക്‌ വൈദ്യുതി നിരക്ക്‌ കൂടില്ല

നിലവിലുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് കെഎസ്‌ഇബി വൈദ്യുതി റഗുലേറ്ററി കമീഷനെ അറിയിച്ചു. സംസ്ഥാനത്ത് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് നിശ്ചയിക്കാന്‍ കമീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയപ്പോഴാണ് കെഎസ്‌ഇബി നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ 2022 മാര്‍ച്ച്‌ വരെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടില്ല.

2019 ജൂലൈയില്‍ സംസ്ഥാനത്ത് താരിഫ് വര്‍ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും ഉടന്‍ നിരക്ക് വര്‍ധന ആവശ്യമില്ലെന്നാണ് കെഎസ്‌ഇബിയുടെ അഭിപ്രായം. ബോര്‍ഡിന്റെ സാമ്ബത്തിക സ്ഥിതി ഭേദപ്പെട്ട നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നിരക്ക് കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ബോര്‍ഡ് കണക്കുകൂട്ടുന്നു. ഇക്കാരണങ്ങളാലാണ് നിരക്ക് വര്‍ധന ആവശ്യപ്പെടാത്തത്. മാര്‍ച്ച്‌ 31നാണ് നിലവിലുള്ള താരിഫ് നിരക്കുകളുടെ കാലാവധി അവസാനിക്കുന്നത്.

നിലവിലുള്ള താരിഫ് രണ്ടുവര്‍ഷത്തേക്ക് കൂടി തുടരുന്നത് സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് കമീഷനെ അഭിപ്രായം സെക്രട്ടറി, വൈദ്യുതി റഗുലേറ്ററി കമീഷന്‍, കെപിഎഫ്സി ഭവനം, വെള്ളയമ്ബലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അറിയിക്കാം. അവസാന തീയതി 27.

prp

Leave a Reply

*