ക്രുഡ് ​ഒായില്‍ 16 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ പടര്‍ന്ന്​ പിടിക്കുന്നതിനിടെ ​ക്രൂഡ്​​ ഒായില്‍ വിലയില്‍ വന്‍ ഇടിവ്​. ബ്ര​െന്‍റ്​ ക്രൂ​ഡ്​ ഒായിലി​​െന്‍റ വില ബാരലിന്​ 26 ഡോളറായാണ്​ താഴ്​ന്നത്​. 16 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്​. ക്രൂഡ്​ ഒായിലി​​െന്‍റ ഡിമാന്‍ഡ്​ കുറഞ്ഞതും ആഗോള സാമ്ബത്തിക പ്രതിസന്ധിയുണ്ടാവുമെന്ന ആശങ്കകളുമാണ്​ വില കുറയാന്‍ കാരണം.

2003ന്​ ശേഷം ഇതാദ്യാമായാണ്​ ക്രൂഡ്​ ഒായില്‍ വില ഇത്രയും താഴുന്നത്​. 2008ല്‍ റെക്കോര്‍ഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഒായില്‍ വില എത്തിയിരുന്നു. റേറ്റിങ്​ ഏജന്‍സിയായ ഗോള്‍മാന്‍ സാച്ചസ്​ ക്രൂഡ്​ ഒായില്‍ വില 20 ഡോളറിലെത്തുമെന്ന്​ പ്രവചിച്ചതിന്​ പിന്നാലെയാണ്​ വീണ്ടും വിലയിടിവ്​. കോവിഡ്​ 19 മൂലം ആവശ്യകതയില്‍ കുറവ്​ വരുന്നതിനാലാണ്​ വില കുറയുകയെന്നാണ്​ സാചസി​​െന്‍റ പ്രവചനം.

അതേസമയം, അന്താരാഷ്​ട്ര വിപണിയിലെ വില കുറവി​​െന്‍റ ആനുകൂല്യം ഇതുവരെ ലഭിക്കാത്ത ഇന്ത്യന്‍ വിപണിയില്‍ ഇത്​ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്ന്​ വ്യക്​തമല്ല. ഡിമാന്‍ഡ്​ കുറയുന്നത്​ ഇന്ത്യന്‍ എണ്ണ കമ്ബനികളേയും പ്രതിസന്ധിയിലാക്കും.

prp

Leave a Reply

*