പട്ടരുടെ മട്ടൺ കറി എന്ന ഷോർട് ഫിലിം ന് ശേഷം ഈശോ യും പുലി വാലിൽ.

പട്ടരുടെ മട്ടൺ കറി എന്ന സിനിമപേര് ബ്രാഹ്മണ സഭയെ അവഹേളിക്കുന്ന തരത്തിൽ ഉള്ളതാണ് എന്നതിനാൽ പട്ടരുടെ മട്ടൺ കറി എന്ന് പേര് മാറ്റണം എന്നുപറഞ്ഞ് നിരവതി പോസ്റ്റ്‌ കളും സൈബർ അക്രമണങ്ങളും അതിന്റെ സംഘടകർക്ക് നേർ ഉണ്ടായിരുന്നു.അതെ തുടർന്ന് പട്ടരുടെ മട്ടൺ കറി എന്ന് മാറ്റി “ പട്ടണത്തിലെ മട്ടൺ കറി ” എന്ന് ആക്കുക ആയിരുന്നു.അത്‌ പോലെ തന്നെ വീണ്ടും

ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നിവയുടെ പേരുകള്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന പ്രചാരണത്തിന് മറുപടിയുമായി സംവിധായകന്‍. കേശു ഈ വീടിന്റെ നാഥന്‍ ‘ ഈശോ ‘ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കാനും നാദിര്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്

എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ

ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം not from the bible എന്ന ടാഗ്line മാത്രം

മാറ്റും . അല്ലാതെ തല്‍ക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥന്‍ ‘ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല . എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . ‘കേശു ഈ വീടിന്റെ നാഥന്‍ ‘ ഈശോ ‘ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .https://www.facebook.com/v2.5/plugins/post.php?app_id=&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Df3f97edcc0345b8%26domain%3Dm.dailyhunt.in%26origin%3Dhttps%253A%252F%252Fm.dailyhunt.in%252Ff16252a60db125%26relation%3Dparent.parent&container_width=730&href=https%3A%2F%2Fwww.facebook.com%2FNadhirshahofficial%2Fposts%2F383750509771997&locale=en_US&sdk=joey&width=500

prp

Leave a Reply

*