വേനല്‍ എത്തും മുമ്പേ കേരളം വരണ്ടു തുടങ്ങി

വേനൽ എത്തുംമുൻപേ കേരളം വരണ്ടു തുടങ്ങി. തെക്കൻ ജില്ലകളിലാണ് വരൾച്ച ശക്തം. കൃഷിനാശവും, ശുദ്ധജലക്ഷാമവും വ്യാപകമാണ്. വിവിധ ജില്ലകളിൽ അണക്കെട്ടുകൾ വറ്റിത്തുടങ്ങിയതോടെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലായി. കഴിഞ്ഞവർഷം ഈ സമയം ഇതിന്‍റെ മൂന്നിരട്ടിയിലേറെ വെള്ളമുണ്ടായിരുന്നു. കുട്ടനാട്ടിലും ഓണാട്ടുകരയിലും കൃഷി പ്രതിസന്ധിയിലാണ്. പുഴകൾ മിക്കതും വരണ്ടു. ശുദ്ധജലം എത്തിക്കുന്നതിന് 12.47 കോടി രൂപയുടെ പദ്ധതി ജലവിഭവ വകുപ്പ് തയാറാക്കിയിട്ടുണ്ട്.

prp

Leave a Reply

*