സിനിമ താരം ഓംപുരി അന്തരിച്ചു

മുംബൈ: പ്രശസ്ത സിനിമ താരം ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമകൾ കൂടാതെ അമേരിക്കൻ, ബ്രിട്ടിഷ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1976ൽ പുറത്തിറങ്ങിയ ഘാഷിറാം കോട്‌വാൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ആടുപുലിയാട്ടം, സംവൽസരങ്ങൾ, പുരാവൃത്തം എന്നീ മലയാളസിനിമകളില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ട്.

prp

Leave a Reply

*