ആ വരവ് ഡോവലിന്റെ പ്ളാന്‍; അതിര്‍ത്തിയിലെ ഒരിഞ്ച് മണ്ണുപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച പ്രഖ്യാപനവും

ന്യൂഡല്‍ഹി: വെള‌ളിയാഴ്ച രാവിലെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ലെയിലും നിമുവിലും സന്ദര്‍ശനം നടത്തി ഏവരെയും അമ്ബരപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ചൈനീസ് സേനയുടെ പ്രകോപനങ്ങള്‍ക്കെതിരെയുള‌ള ഇന്ത്യയുടെ സൈനിക ഒരുക്കങ്ങള്‍ പരിശോധിക്കാനും സൈനികര്‍ക്ക് നവോര്‍ജ്ജം നല്‍കാനുമായിരുന്നു. എന്നാല്‍ ഈ സന്ദര്‍ശനത്തിന്റെ മുഴുവന്‍ ഏകോപനവും നടത്തിയത് മുഖ്യമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. ഒപ്പം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും കരസേന മേധാവി എം.എം.നരവാനെയും. ലെയിലെ കുശോക് ബകുല റിമ്ബോച്ചെ എയര്‍പോര്‍‌ട്ടില്‍ പ്രധാനമന്ത്രി വന്നിറങ്ങും വരെ സന്ദര്‍ശന വിവരം പരമ രഹസ്യമായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം അജിത് ഡോവലും, വിപിന്‍ റാവത്തും എം.എം. നരവാനോയും അതിര്‍ത്തിയിലെ സേനാ ക്യാമ്ബില്‍ സന്ദര്‍ശനം നടത്തി. കോര്‍പ്‌സ് കമാന്ററായ ലഫ്‌റ്റനന്റ് ജനറല്‍ ഹരി സിംഗ് സ്ഥലത്തെ നിജസ്ഥിതി പ്രധാനമന്ത്രിയെയും മറ്റുള‌ളവരെയും ബോദ്ധ്യപ്പെടുത്തി.

കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ സ്വയം ക്വാറന്റൈനിലായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ സന്ദര്‍ശനത്തിന്റെ മുഖ്യ സൂത്രധാരന്‍. കഴിഞ്ഞ ദിവസം വരെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശനം നടത്തും എന്ന് കരുതിയിരുന്ന ഇവിടെ അദ്ദേഹം സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി തന്നെ എത്തിയത് ചൈനക്കുള‌ള മുന്നറിയിപ്പ് മാത്രമല്ല ഒരിഞ്ച് മണ്ണുപോലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് സ്വന്തമാക്കാന്‍ ആരെയും അനുവദിക്കില്ല എന്നുള‌ള സൂചന നല്‍കലുമാണ്. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നാലോളം ഭാഗങ്ങളില്‍ നിലവില്‍ ഇന്ത്യ-ചൈന സേനകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പ്രതിരോധിച്ച്‌ നിലകൊള‌ളുകയാണ്.

ഡോക്‌ലം സംഘര്‍ഷ സമയത്ത് അതിര്‍ത്തിയിലെ സൈനികര്‍ക്ക് നല്‍കിയ അതേ സന്ദേശമാണ് ഇത്തവണയും പ്രധാനമന്ത്രി സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യ സ്വന്തം നിലയില്‍ പ്രകോപനം സൃഷ്ടിക്കില്ലെങ്കിലും മറുഭാഗത്ത് നിന്നുള‌ള ആക്രമത്തെ പ്രതികരോധിക്കാന്‍ മടിക്കേണ്ടതില്ല എന്നാണത്.

prp

Leave a Reply

*