ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്ന വലിയ പാഠം പഠിച്ചു -ആസ്​ട്രേലിയന്‍ കോച്ച്‌​ ലാംഗര്‍

ബ്രിസ്​ബേനിലെ ചരിത്രവിജയത്തിന്​ പിന്നാലെ പ്രതികരണവുമായി ആസ്​ട്രേലിയന്‍ കോച്ച്‌​ ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്നും അര്‍ഹിച്ച വിജയമാണ്​ സ്വന്തമാക്കിയതെന്നും ലാംഗര്‍ പറഞ്ഞു.

”അവിസ്​മരണീയമായ ഒരു പരമ്ബരയാണ്​ കഴിഞ്ഞുപോയത്​. അവസാനം ഒരു​ ജേതാവും പരാജിതനുമുണ്ടാകും. പക്ഷേ ഇന്നത്തെ വിജയി ടെസ്റ്റ്​ ക്രിക്കറ്റാണ്​. ഇന്ത്യ എല്ലാ ക്രഡിറ്റും അര്‍ഹിക്കുന്നു. അവര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്​. ഞങ്ങള്‍ക്ക്​ ഇതില്‍ നിന്നും പാഠം ഉള്‍കൊള്ളാനുണ്ട്​.

ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ്​ ആദ്യത്തേത്​. രണ്ടാമത്തേത്​ ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ്​. 1.5 ബില്യണ്‍ ഇന്ത്യക്കാരുണ്ട്​. അത​ുകൊണ്ടു​തന്നെ ടീമില്‍ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്ബകള്‍ കടന്നാകും വന്നിട്ടുണ്ടാകുക” -ലാംഗര്‍ ആസ്​ട്രേലിയന്‍ ചാനലായ ടിവി 9നോട്​ പ്രതികരിച്ചു.

ബ്രിസ്​ബേനിലെ ഗാബ്ബ സ്​റ്റേഡിയത്തില്‍ 1988ന്​ ശേഷം ആദ്യമായാണ്​ ആസ്​ട്രേലിയ ഒരു ടെസ്​റ്റ്​ മത്സരം പരാജയപ്പെടുന്നത്​. പരിക്കിന്‍റെ തിരിച്ചടികളിലും പ്രധാന താരങ്ങളുടെ അഭാവത്തിലും കളത്തിലിറങ്ങിയ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ഓസീസിനെ ഞെട്ടിച്ചുകളഞ്ഞു.

prp

Leave a Reply

*