മുന്നറിയിപ്പ്! അടുത്ത കുറച്ച്‌ ദിവസത്തേക്ക് യുപിഐ ഇടപാടുകള്‍ തടസ്സപ്പെടും, കാരണമിതാണ്

ഡല്‍ഹി: രാജ്യത്ത് അടുത്ത കുറച്ചു ദിവസത്തേക്ക് യുപിഐ ഇടപാടുകള്‍ തടസ്സപ്പെടും. രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാകും തടസ്സം നേരിടുക. അപ്ഗ്രേഡിംഗ് നടക്കുന്നതിനാലാകും ഇടപാടുകള്‍ തടസ്സപ്പെടുകയെന്ന് എന്‍ പി സി ഐ അറിയിച്ചു.

ട്വിറ്ററിലൂടെയാണ് എന്‍ പി സി ഐ ഇക്കാര്യം അറിയിച്ചത്. ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാദ്ധ്യതയുള്ള സമയങ്ങളില്‍ ഉപഭോക്താക്കള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അസൗകര്യം ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കും മുന്നറിയിപ്പ് ബാധകമാണ്.https://platform.twitter.com/embed/index.html?creatorScreenName=Dailyhuntapp&dnt=true&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1352142985949970433&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fbrave%2Bindia%2Bnews-epaper-braveind%2Fmunnariyipp%2Badutha%2Bkurach%2Bdhivasathekk%2Byupii%2Bidapadukal%2Bthadassappedum%2Bkaranamithan-newsid-n247705678&siteScreenName=Dailyhuntapp&theme=light&widgetsVersion=ed20a2b%3A1601588405575&width=500px

സൈബര്‍ ആക്രമണങ്ങളും തട്ടിപ്പും വഴി ഉപഭോക്താക്കള്‍ക്ക് എടിഎം വഴി പണം നഷ്ടമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. എസ് എം എസ് വഴി ഒടിപി ചോര്‍ത്തിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയത്. ഇത്തരം സംഭവങ്ങള്‍ യുപിഐ പ്ലാറ്റ്ഫോമുകളില്‍ ഉണ്ടാകാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്ഗ്രേഡിംഗ് നടക്കുന്നതെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എന്‍പിസിഐ മുന്നറിയിപ്പില്‍ പറയുന്നു.

prp

Leave a Reply

*