തഴവ: മരുന്നുകള്‍ നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടി വായിക്കാന്‍ കഴിയുന്ന വിധം വേണമെന്ന വിവിധ കോടതികളുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുള്ള ഡോക്ടറുടെ കുറിപ്പടി വിവാദമാകുന്നു.
കരുനാഗപ്പള്ളിയിലെ സര്‍ക്കാര്‍ നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടര്‍ എഴുതിയ കുറിപ്പടിയാണ് രോഗികളെയും ഫാര്‍മസിസ്റ്റുകളെയും എന്നല്ല മറ്റ് ഡോക്ടര്‍മാരേ പോലും വെള്ളം കുടിപ്പിക്കുന്നത്.
കഴിഞ്ഞദിവസം നെഞ്ചുരോഗ വിഭാഗത്തില്‍ എത്തിയ രോഗിക്ക് ഡോക്ടര്‍ നല്കിയ കുറിപ്പടി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടറുടെ കൈയക്ഷരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഇല്ലെന്നാണ് രോഗികളുടെ പരാതി.ആശുപത്രിയുടെ സമീപത്തെ ചില മെഡിക്കല്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് മാത്രമേ ഈ കുറിപ്പടി വായിക്കാന്‍ കഴിയുവത്രെ.

