സിനിമ കാണരുതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ദിലീപ്

dileep

സോഷ്യല്‍ മീഡിയില്‍ സിനിമ കാണരുതെന്ന് എഴുതുന്നത് ക്രൈം ആണെന്ന് നടന്‍ ദിലീപ് പറഞ്ഞു.സോഷ്യല്‍ മീഡിയില്‍ ഈയിടായി സിനിമകളെ വിമര്‍ശിക്കുന്നത് വളരെ ക്രൂരമായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പലരെയും നേരെ തന്നെ ഉദ്ദേശിച്ചാണ് ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ എന്നത് അത് വായികുമ്പോള്‍ വ്യക്തമാണ്. വേറൊരാളുടെ സൃഷ്ടിയെ മറ്റുള്ളവര്‍ കളിയാക്കുന്നതിനോടോ തെറി പറയുന്നതിനോടോ വ്യക്തിപരമായി തനിക്ക് ഒട്ടും യോജിക്കാന്‍ കഴിയില്ലെന്നും ദിലീപ് വ്യക്തമാക്കി.നല്ല നിരൂപകരും വിമര്‍ശകരും ഇവിടെ ഉണ്ട്.പക്ഷേ ഇപ്പോഴത്തെ പല വിമര്‍ശകര്‍ക്കും വിമര്‍ശിക്കാനുള്ള യോഗ്യത പോലുമില്ലെന്നും ദിലീപ് അഭിപ്രായപ്പെട്ടു.അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.അത് അര്‍ത്ഥശൂന്യമായ രീതിയില്‍ ആകരുത്, സിനിമയെക്കുറിച്ച്‌ ഒരു പരിധി വരെയൊക്കെ ആര്‍ക്കും എഴുതാം. പക്ഷേ അത് കാണരുത് എന്ന് എഴുതാനുള്ള അവകാശം ഒരാളിനുമില്ല എന്നും ദിലീപ്  പറഞ്ഞു.

prp

Related posts

Leave a Reply

*