കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതായി സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ദിലീപിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് കൃത്യം നടത്തിയതെന്നും ഇത്തരത്തിലുളള ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമാണെന്നും അന്വേഷണസംഘം അഭിപ്രായപ്പെട്ടു.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവില്‍ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ രണ്ടാം പ്രതിയാക്കാനാണ് സാധ്യത.
