ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍വിടാന്‍ കോടതി ഉത്തരവ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപിനെ  പോലീസ് കസ്റ്റഡിയില്‍വിടാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. രണ്ട് ദിവസത്തേക്കാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തെളിവെടുപ്പ് നടത്തണം എന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

 

prp

Leave a Reply

*