ദിലീപ് വീണ്ടും അഴിക്കുള്ളിലാകുമോ?

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടിയ നടന്‍ ദിലീപ് വീണ്ടും അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ട്. കേസില്‍നിന്ന് രക്ഷപ്പെടുന്നതിനായി  ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ് കണ്ടെത്തി.

ആലുവയിലെ ആശുപത്രിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് ദിലീപ് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി രേഖകള്‍ കണ്ടെത്തിയത്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു അദ്ദേഹത്തിന്‍റെ  നീക്കം. ഇതിനായി   രണ്ടു ദിവസം അവധിയിലായിരുന്ന നഴ്സിനെക്കൊണ്ട് ചികിത്സിച്ചിരുന്നതായി രേഖയുണ്ടാക്കി എന്നാണ് വിവരം.

അതേസമയം  വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയും  ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും പോലീസ് വേറെ കേസെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

prp

Related posts

Leave a Reply

*