നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

കൊച്ചിയിലെ വിചാരണക്കോടതിയാണ് വിധി മറ്റന്നാളത്തേക്ക് മാറ്റിയത്. കോടതി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകന്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.

ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.എന്നാല്‍ പ്രോസിക്യൂഷന്‍റെ ആരോപണത്തിന് തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം.

prp

Leave a Reply

*