പെട്രോള്‍-ഡീസല്‍വില ഘട്ടം ഘട്ടമായി കുറയുമെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താന്‍ നിരന്തരമായി അഭ്യര്‍ഥിക്കുന്നുണ്ടെന്ന്​ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. അന്താരാഷ്​ട്ര വിപണിയില്‍ ക്രൂഡ്​ ഓയില്‍ വില ഉയരുന്നതാണ്​ ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമെന്നും ധര്‍മേന്ദ്ര പ്രദാന്‍ പറഞ്ഞു.

ഘട്ടം ഘട്ടമായി ഇന്ത്യയില്‍ എണ്ണവില കുറയും. കോവിഡിനെ തുടര്‍ന്ന്​ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിചുരുക്കിയിട്ടുണ്ടെന്ന്​ പെട്രോളിയം മന്ത്രി പറഞ്ഞു.

അതേസമയം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഓരോ ദിവസവും ഇന്ത്യയില്‍ വര്‍ധിക്കുകയാണ്​. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്​ 91 രൂപയാണ്​ വില. ഡീസല്‍ 81 രൂപയിലുമെത്തിയിട്ടുണ്ട്​.

prp

Leave a Reply

*