ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ സിജിഒ കോപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയ്ക്കാണ് തീപിടിച്ചത്.

അതേസമയം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായം ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

prp

Related posts

Leave a Reply

*