: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്​ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്​ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍. തൃശൂര്‍ പെരുമ്ബിലാവ്​ കൊരുമ്ബ​ിശ്ശേരി ഷാബിയുടെ മകന്‍ ആകാശ്​ (14) ആണ്​ മരിച്ചത്​.

ബുധനാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയിലാണ്​ ആകാശിനെ കണ്ടെത്തിയത്​. ചൊവ്വാഴ്​ച വൈകിട്ട്​ മുതല്‍ ആകാശിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്​ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന്​ സമീപത്തുനിന്ന്​ കണ്ടെത്തി. ഇതോടെ കുളത്തില്‍ നടത്തിയ ​തിരച്ചിലിലാണ്​ മൃതദേഹം ക​ണ്ടെത്തിയത്​.

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ പണം നഷ്​ടപ്പെട്ടിരുന്നതായി ബന്ധുക്കളും പൊലീസും പറയുന്നു. ഇന്‍ക്വസ്റ്റ്​ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി.

prp

Leave a Reply

*