പോലീസുകാരന്‍റെ ക്രൂരത; റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു

ചെന്നൈ: ചെന്നൈ: ഹെല്‍മെറ്റ് വയ്ക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരെ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് ഗര്‍ഭിണി റോഡില്‍ വീണ് മരിച്ചു. ഉഷ എന്ന യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂരത മൂലം റോഡില്‍ വീണ് മരിച്ചത്. ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ദമ്പതികളെ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി താഴെയിട്ടത്.

സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കി. മരിച്ച യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്നു ഉഷ. ഭര്‍ത്താവ് രാജ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

പോലീസ് കൈകാണിച്ചിട്ടും രാജ വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് രാജയെ മറ്റൊരു വണ്ടിയില്‍ പിന്തുടരുകയും കാമരാജ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജയുടെ വണ്ടി ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ ഉഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉഷ സംഭവസ്ഥലത്തു തന്നെ മരിച്ചു. ധര്‍മരാജിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

prp

Related posts

Leave a Reply

*