കോട്ടയം: ക്രീം ബണ്ണില്‍ ക്രീമില്ലെന്ന് ആരോപിച്ച് ബേക്കറിയുടമയുടെ കൈ യുവാക്കള്‍ തല്ലിയൊടിച്ചു. ചായ കുടിക്കാനെത്തിയ വൃദ്ധന്‍ ഉള്‍പ്പെട അഞ്ചുപേരാണ് മര്‍ദ്ദനത്തിനിരയായത്.
ചൂടില്ലാത്ത ചായ കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ അക്രമികള്‍ തല്ലിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ബേക്കറിയിലെത്തിയ യുവാക്കള്‍ ക്രീം ബണ്‍ ആവശ്യപ്പെടുകയായിരുന്നു. ബണ്‍ നല്‍കിയപ്പോള്‍ ക്രീം കുറവാണെന്ന് പറഞ്ഞാണ് ഉടമയുമായി വഴക്കുണ്ടായി. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ കടയുടമയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ കടയുടമയുടെ ഭാര്യയ്‌ക്കും മക്കള്‍ക്കും മര്‍ദ്ദനമേറ്റു.
ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം മറവന്‍ തുരുത്ത് സ്വദേശികളായ ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

