ബംഗാളില്‍ ഇനി മുഖ്യമന്ത്രി സര്‍വകലാശാല ചാന്‍സലര്‍

കൊല്‍ക്കത്ത | ബംഗാളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാന്‍ മന്ത്രിസഭാ തീരുമാനം.

ഇതിനായി നിയമ ചേര്‍ന്ന് നിയമഭേദഗതി നടത്തും. ഇനി മുതല്‍ മുഖ്യമന്ത്രിക്ക് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം നല്‍കാനാണ് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം.

ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക തീരുമാനം എടുത്തത്.
ബംഗാളില്‍ പല വിഷയങ്ങളിലായി സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടലിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യത്തിന് അനുസരിച്ച്‌ നീങ്ങുന്നുവെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

നേരത്തെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ തള്ളിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി.

prp

Leave a Reply

*