തിരുവനന്തപുരം: സി.പി.എം പച്ചക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ തിരിച്ചറിയും. ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി വര്‍ഗീയത ഇളക്കി വിടുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മകന് കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ വര്‍ഗീയത ഇളക്കിവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മന്ത്രി ജലീലിന്റെ രാജിയില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. തലയില്‍ മുണ്ടിട്ട് മന്ത്രി ജലീല്‍ എന്‍.ഐ.എ ഒാഫീസില്‍ പോയത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

