സിപിഎം നേതാക്കളുടെ ഒത്താശയോടെ മുന്‍ വാടകക്കാരന്‍ വീടും പറമ്ബും കയ്യേറിയെന്ന് പരാതി

കൊല്ലം: സിപിഎം നേതാക്കളുടെ ഒത്താശയോടെ മുന്‍ വാടകകാരന്‍ വീടും പറമ്ബും കയ്യേറിയെന്ന പരാതിയുമായി വീട്ടുടമ. കുണ്ടറ കാഞ്ഞിരകോട് ജിജോ വിലാസത്തില്‍ വിക്ടര്‍ ക്ലീറ്റസാണ് പരാതിക്കാരന്‍.

കുണ്ടറ മുളവനയിലുള്ള വിക്ടറിന്റെ വീട്ടില്‍ പന്ത്രണ്ട് മാസത്തോളമായി ലാല്‍കുമാറെന്നയാള്‍ താമസിച്ചിരുന്നു. ഇയാള്‍ വാടക ഒഴിഞ്ഞു പോയശേഷം സിപിഎം നേതാക്കള്‍ ഈ വസ്തു തുച്ഛമായ വിലയ്ക്ക് തങ്ങള്‍ക്ക് നല്‍കണമെന്ന് വിക്ടറിനോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം സ്ഥലം വില്‍ക്കാനായി ക്ലീറ്റസ് മറ്റൊരാളില്‍ നിന്ന് അമ്ബതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു.

സ്ഥലം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ സിപിഎമ്മുകാര്‍ വാടക ഒഴിഞ്ഞുപോയ ലാല്‍കുമാറിനെ വീണ്ടും തന്റെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കാനൊരുങ്ങി. തുടര്‍ന്ന് കൊല്ലം മുന്‍സിഫ് കോടതിയെ സമീപിക്കുകയും ലാല്‍കുമാറോ മറ്റുള്ളവരോ വസ്തുവില്‍ പ്രവേശിക്കരുതെന്ന് സ്റ്റേ ഉത്തരവു വാങ്ങുകയും ചെയ്തു.

എന്നാല്‍ ഉത്തരവ് നിലനില്‍ക്കേ താന്‍ വീട്ടിലില്ലാതിരുന്ന സമയം കൊല്ലം ഡിവൈഎസ്പി, കുണ്ടറ സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ 20ഓളം പോലീസുകാര്‍ ഈ വസ്തുവില്‍ അതിക്രമിച്ച്‌ കയറി ഭാര്യയെ ബലം പ്രയോഗിച്ച്‌ പുറത്താക്കുകയും സാധനങ്ങള്‍ ലോറി വിളിച്ച്‌ തന്റെ മകന്റെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ലാല്‍കുമാറിനെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തു.

ഈ വസ്തുവില്‍ നിന്നും താനറിയാതെ ലാല്‍കുമാര്‍ മൂന്നു തെങ്ങുകള്‍ മോഷ്ടിച്ചു വിറ്റെന്നും വിക്ടര്‍ പറയുന്നു. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തെങ്ങ് മുറിച്ച പ്രതികളുടെ പേരില്‍ കേസ് ഫയല്‍ ചെയ്തു. പ്രതികളെയെല്ലാം ചേര്‍ത്ത് കേസെടുക്കാന്‍ കുണ്ടറ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിടെയും പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് വൈകുകയാണെന്നും വിക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

prp

Leave a Reply

*