ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 234 പേര് മരിച്ചു. 2,73,889 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.നിലവില്‍ 2.73 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി.
197 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് 25,455 പേര് രോഗമുക്തി നേടി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 97.86% ആണ്.

