ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്; ഇതുവരെ രോഗം ബാധിച്ചത് 75,83,521 പേര്‍ക്ക്; മരണമടഞ്ഞത് 4,23,082 പേര്‍; രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമത്

വാഷിങ്ടണ്‍: ( 12.06.2020) ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്. 75,83,521 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതുവരെ 4,23,082 പേരാണ് കോവിഡ് രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞത്. രോഗം ഭേദമായവരുടെ എണ്ണം 38,33,166 ആയി.

അതിനിടെ കോവിഡ് രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമതെത്തി. വ്യാഴാഴ്ച ഇതാദ്യമായി ഇന്ത്യയില്‍ പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഔദ്യോഗികമായി സര്‍ക്കാരിന്റെ കണക്ക് ഒമ്ബത് മണിയോടെ മാത്രമേ പുറത്തുവിടൂ. സ്ഥിരീകരിച്ചവര്‍ 2,97,436 ആയി. ഇന്ത്യയിലെ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഒടുവിലത്തെ റിപ്പോര്‍ട്ടുപ്രകാരം ബ്രിട്ടനില്‍ 2,91,409 പേരാണ് കോവിഡ് ബാധിതര്‍. അമേരിക്ക (20.7 ലക്ഷം), ബ്രസീല്‍ (7.75 ലക്ഷം), റഷ്യ (5.02 ലക്ഷം) എന്നിവയാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍. മെയ് 24ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ വെറും 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്ത് എത്തിയത്. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും, മാസങ്ങളോളം രോഗബാധ നീണ്ടുനിന്നേക്കാമെന്നും ഐസിഎംആര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു

റഷ്യയില്‍ 8779 പേര്‍ കൂടി രോഗികളായി. ബ്രസീലില്‍ തുടര്‍ച്ചയായി ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് 30,000 ലധികം കേസുകളാണ്. അമേരിക്കയില്‍ 23,000 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാന്‍ (5834), മെക്സിക്കോ (4883), ബംഗ്ലാദേശ് (3187), ഇറാന്‍ (2218) എന്നിങ്ങനെയാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. മെക്സിക്കോയിലാണ് കൂടുതല്‍ മരണം; 708 പേര്‍. റഷ്യ (174), പാകിസ്ഥാന്‍ (101) എന്നിങ്ങനെയാണ് രാജ്യങ്ങളിലെ കൂടിയ മരണനിരക്ക്.

prp

Leave a Reply

*