പുനെ: കോവിഡ് രണ്ടാം തരംഗത്തില്‍ മാത്രം 800 ഡോക്ടര്‍മാര്‍ മരണമടഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ എം എ ). ഇവരില്‍ കൂടുതല്‍ പേരും ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .
മരിച്ചവരില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ എത്ര, ഒരു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ എത്ര എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ വളരെ കുറവാണെന്നാണ് നിഗമനം . കുറച്ച് പേര് ഒരു ഡോസ് വാക്സിന് എടുത്തവരാണ് എന്നാണ് പ്രാഥമിക നിഗമനം.
കോവിഡില്‍ ഇതുവരെ 1500 ഡോക്ടര്‍മാരുടെ ജീവനാണ് പൊലിഞ്ഞത് . ജൂലൈ 1 ഡോക്ടര്‍ ദിനത്തില്‍ ‘രക്ഷകരെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമായിരിക്കും ഉയര്‍ത്തുകയെന്നും ഐ.എം.എ പ്രഖ്യാപിച്ചു.

