പ്രതിഷേധക്കാര്‍ക്കും തനിക്കും കോവിഡ് വാക്‌സിന്‍ നല്‍കണം; നിലപാട് മാറ്റി രാകേഷ് ടികായത്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് മാറ്റി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കും തനിക്കും വാക്‌സിന്‍ നല്‍കണമെന്നും രാകേഷ് ടികായത്. പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്നും നാട്ടിലേയ്ക്ക് മടങ്ങില്ലെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ പ്രതിഷേധക്കാരുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോളുകള്‍ എല്ലാം കാറ്റില്‍പ്പറത്തി വലിയ ആള്‍ക്കൂട്ടം നാല് മാസത്തോളമായി ഡല്‍ഹിയില്‍ തമ്ബടിച്ചിരിക്കുകയാണ്. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് ടികായത് രംഗത്തെത്തിയത്.

അടുത്തിടെ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ രാജ്യത്തെ രോഗവ്യാപനത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന തബ്ലീഗ് മതസമ്മേളനം സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചിരുന്നു.

prp

Leave a Reply

*