ഇനിമുതല്‍ ഇ പാസും കൊവിഡ് നെഗ‌റ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം; കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളോട് നിലപാട് കര്‍ശനമാക്കി തമിഴ്‌നാട്

പാലക്കാട്: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാട്. കേരള അതിര്‍ത്തിയായ വാളയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് ഇനിമുതല്‍ ഇ പാസും കൊവിഡ് നെഗ‌റ്റീവ് സര്‍ട്ടിഫി‌ക്ക‌റ്റും ഹാജരാക്കണമെന്നാണ് തീരുമാനം. ഇക്കാര്യം കോയമ്ബത്തൂര്‍ ജില്ലാ കളക്‌ടര്‍ പാലക്കാട് കളക്‌ടറെ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ വിദേശത്ത് നിന്നും വരുന്നവര്‍ക്കും മ‌റ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഇ പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എന്നാല്‍ കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും വന്നവര്‍‌ക്ക് നിയന്ത്രണം ബാധകമല്ല. മാര്‍ച്ച്‌ 4നാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം തീവ്ര കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ ജില്ലകള്‍ തോറുമുള‌ള യാത്രയ്‌ക്കും, സംസ്ഥാനങ്ങള്‍ കടന്നുള‌ള യാത്രയ്‌ക്കും തമിഴ്നാട് ഇ പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഏ‌റ്റവും പുതിയ കണക്കനുസരിച്ച്‌ ഇന്നലെ 567 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍‌പ്പെടുത്തുന്നത്.

prp

Leave a Reply

*