രാജ്യത്ത് ഇന്നും നാല്‍പതിനായിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍; പകുതിയലേറെ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും റിപ്പോര്‍ട്ട് ചെയ്തത് നാല്‍പതിനായിരത്തില്‍ കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍. 43,509 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 640 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുപ്പതിനായിരത്തില്‍ താഴെ എത്തിയിടത്തു നിന്നാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും നാല്‍പതിനായിരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

3015 കോടിയാണ് രാജ്യത്തെ ആകെ കേസുകള്‍. 4.22 ലക്ഷം ആളുകള്‍ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ഇതുവരെ മരണത്തിന് കീഴടങ്ങി.

കേരളത്തില്‍ നിന്നുള്ളതാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിലെ പകുതിയിലേറെ കേസുകള്‍. 22,056 ആണ് കേരളത്തില്‍ നിന്നുള്ള കൊവിഡ് രോഗികള്‍. 6,857 കേസുകല്‍ മഹാരാഷ്ട്രയും റിപ്പോര്‍ട്ട് ചെയ്യുന്നു.

prp

Leave a Reply

*