എറണാകുളത്ത് കോവിഡ് രോഗി മരിച്ചു; മരണസംഖ്യ ഉയരുന്നു, ആശങ്ക…

എറണാകുളം: സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി ഉയരുന്നതിന് പിന്നാലെ മരണസംഖ്യയും ഉയരുന്നു. എറണാകുളത്താണ് കോവിഡ് ബാധ മൂലം ചികിത്സയിലായിരുന്ന രോഗി മരിച്ചു. കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത്. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോവിഡ് ബാധ മൂലമാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കായി അയച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മത്തായിയുടെ ആരോഗ്യനില വഷളാവുകയും, മരണം സംഭവിക്കുകയും ചെയ്തത്. അതേസമയം മലപ്പുറത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധ മൂലം മരിച്ചത്. 48 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്.

prp

Leave a Reply

*