ലക്‌നൗ: കൊവിഡ് ബാധിച്ച് മരിച്ചവരുടെയുള്‍പ്പടെ മൃതദേഹങ്ങള്‍ കൂട്ടമായിട്ട് കത്തിച്ചു, സംഭവം വിവാദമായതോടെ പൊതുജനങ്ങള്‍ ഈ കാഴ്‌ച കാണുന്നത് തടയാന്‍ ടിന്‍ ഷീറ്റുകൊണ്ട് വേലികെട്ടി തിരിച്ചു. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലെ ബയ്‌കുന്ധ് ധാം ശ്‌മശാനത്തിലാണ് ഈ സംഭവം.
ലക്‌നൗ നഗരത്തില്‍ കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് സംസ്‌കരിക്കുകയാണ്. മുന്‍പ് ശ്‌മശാനത്തില്‍ നിരവധി കൊവിഡ് രോഗികളെ സംസ്‌കരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരെടുക്കുന്ന കൊവിഡ് പ്രതിരോധ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പ്രാദേശിക ഭരണകൂടം ശ്‌മശാനം വേലികെട്ടി മറച്ചത്.
ലക്‌നൗവിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധി നേടുകയാണിപ്പോള്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് മതിയായ കിടക്കകള്‍ ലഭിക്കുന്നില്ല. ശ്‌മശാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറുന്നു. വലിയ ശ്‌മശാനമായ ബയ്‌കുന്ധ് ധാമില്‍ പോലും സംസ്‌കരിക്കാന്‍ വിറകിന് ക്ഷാമം നേരിടുന്നു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1382602662894391300&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkerala%2Bkaumudi-epaper-kaumudi%2Fkovid%2Bbadhich%2Bmarichavarude%2Bmrithadhehangal%2Bkuttamayitt%2Bkathichu%2Bpothujanam%2Bkanathirikkan%2Bveliketti%2Bmarachu%2Bvan%2Bvivadhamayi%2Bveediyo%2Bdhrishyangal-newsid-n271499362&sessionId=c458d3fa5205139d0da16e5a80de95c486d2eebc&siteScreenName=Dailyhuntapp&theme=light&widgetsVersion=ff2e7cf%3A1618526400629&width=550px
സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചത്. ആവശ്യത്തിന് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഇത്രയും ഉത്സാഹിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മതില്‍ കെട്ടി കാഴ്‌ച മറയ്‌ക്കേണ്ടി വരുമോയെന്ന് കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും ചോദിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രതിദിനം 5000ലധികം കൊവിഡ് രോഗികളാണ് ലക്‌നൗവിലുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 5433 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1,22,118ആണ്. ചികിത്സയിലുളളവര്‍ 31,687. രോഗം ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 1384 പേരാണ് .

