മുട്ടം: ഇഷ്‌ടപ്പെട്ട യുവാവിനൊപ്പം കോടതി പറഞ്ഞയച്ച യുവതിക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കളുടേയും സി.പി.എം.
നേതാക്കളുടെയും മര്‍ദനം. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും മര്‍ദനമേറ്റു. വനിതാ പോലീസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിക്കുകയും യുവതി എത്തിയ കാര്‍ തട്ടിക്കൊണ്ട് പോവുകയും ചെയ്‌തു. ശേഷം ഉന്നത പോലീസ് ഇടപെടലില്‍ കാറും ഫോണും തിരികെ നല്‍കി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മുട്ടം ജില്ല കോടതിക്ക് സമീപമാണ് സംഭവം. ചെറുതോണി സ്വദേശിയായ തൊടുപുഴയ്‌ക്ക് സമീപം പഠിക്കുന്ന കോളജ് വിദ്യാര്‍ഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കള്‍ക്കുമാണ് മര്‍ദനമേറ്റത്. സംഭത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാലാം തീയതി ബുധനാഴ്‌ച യുവതിയെ കാണാനില്ലെന്ന പരാതി കരിങ്കുന്നം സ്‌റ്റേഷനില്‍ ലഭിക്കുന്നു. ഫോണ്‍ രേഖ പരിശോധിച്ചതില്‍ നിന്നും യുവതി മലപ്പുറത്താണെന്ന് മനസിലാക്കുകയും പോലീസെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.
കോടതി നിര്‍ദേശപ്രകാരം ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഇന്നലെ ഉച്ചയോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ ഇഷ്‌ട യുവാവിന് ഒപ്പം പറഞ്ഞയച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവതിയെയും സുഹൃത്തുക്കളേയം റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ചുരുക്കം പോലീസുകാരും എത്തി സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ചില സി.പി.എം. നേതാക്കളായിരുന്നത്രേ. ഇതിനാല്‍ പോലീസിന് കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിച്ചില്ല. സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് മര്‍ദനം ഏല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളില്‍നിന്നായി തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ മുട്ടത്ത് തമ്ബടിച്ചു. പരുക്കേറ്റ പോലീസുകാരുടെ പരാതിയില്‍ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 14 പേര്‍ക്കെതിരേ മുട്ടം പോലീസ് കേസെടുത്തു.

