
സംസ്ഥാനത്തെ തീരമേഖലകളില് കൊറോണ വ്യാപനം ശക്തമാകുന്നതിന്്റെ പശ്ചാത്തലത്തില് കര്ശന നടപടികളുമായി ആരോഗ്യവകുപ്പ്. എറണാകുളത്തെ ആലുവയിലും പരിസരപ്രദേശങ്ങളിലും കൊറോണ രോഗികളുടെ എണ്ണം വര്ദ്ധിക്കുന്നതായി സൂചന. ചെല്ലാനം , നൂറനാട് ഉള്പ്പെടെ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും രോഗവ്യാപനം കൂടുകയാണ്.
മുന്കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ ഹാര്ബറുകളും നാളെ അടക്കും.
രോഗവ്യാപനം കൂടുതലെന്ന് കണ്ടെത്തിയ ക്ലസ്റ്ററുകളില് പരിശോധനകളുടെ എണ്ണം വര്ദ്ധിപ്പിച്ച് കൂടുതല് പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്കരുതലുകള് സ്വീകരിക്കുകയാണ് ആരോഗ്യവകുപ്പ്. ആലുവ മാര്ക്കറ്റില് നിന്ന് 27 പേര്ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഇന്ന് ആലുവ മേഖലയില് 20 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് സൂചന. ആലുവ മുനിസിപ്പാലിറ്റി പൂര്ണ്ണമായും അടച്ചതോടെ ട്രിപ്പിള് ലോക്ക്ഡൗണിന് സമാനമായ ജാഗ്രതയിലാണ് നഗരം.
ജില്ലയിലെ തീരപ്രദേശമായ ചെല്ലാനത്ത് 9 പേര്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് ഈ മേഖലയിലും പരിശോധനകളുടെ എണ്ണം വര്ദ്ധിപ്പിച്ചു. മുനമ്ബം മേഖലയില് ഒരാളുടെ ഫലം മാത്രമാണ് നിലവില് പൊസിറ്റീവ് ആയതെങ്കിലും പ്രാഥമിക സമ്ബര്ക്ക പട്ടികയില് ഉള്ളവരുടെ എണ്ണം കൂടുതല് ആയതിനാല് മേഖലയില് കര്ശന നിരീക്ഷണം ഏര്പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്, പുതിയാപ്പ,കെയിലാണ്ടി, ചെമ്ബോല എന്നീ ഹാര്ബറുകളില് പൊതുജനങ്ങള്ക്ക് പ്രവേശനം നിരോധിച്ചു.
