ആംബുലന്‍സുകളും വെന്‍റിലേറ്ററുകളും 10 കോടിയും; പ്രതിരോധത്തിന്‍റെ ടാറ്റ മാതൃക

കൊവിഡ് -19 വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി 100 വെന്റിലേറ്ററുകളും 20 ടാറ്റ വിംഗര്‍ അധിഷ്ഠിത ആംബുലന്‍സുകളും 10 കോടി രൂപയും മഹാരാഷ്‍ട്ര സര്‍ക്കാരിന് നല്‍കി ടാറ്റ സണ്‍സ് ഫൗണ്ടേഷന്‍. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ടാറ്റ സണ്‍സ് ഫൗണ്ടേഷന്‍റെ സംഭാവന.

ടാറ്റാ സണ്‍സ് ഫൗണ്ടേഷന്‍ നല്‍കിയ 10 കോടി രൂപ കൊവിഡ് -19 മഹാമാരി, മറ്റ് ജീവന്‍ അപകടപ്പെടുത്തുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ ഒരു ഇമ്മ്യൂണോളജി, വൈറസ് അണുബാധ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി വിനിയോഗിക്കും. ഗവേഷണ കേന്ദ്രത്തിന് ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഘടിപ്പിക്കുമെന്നും ലോകമെമ്ബാടുമുള്ള മികച്ച ഗവേഷണ സൗകര്യങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

prp

Leave a Reply

*