കൊച്ചിയിലേക്കില്ല; എം.എല്‍.എമാര്‍ ഹൈദരാബാദിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊച്ചിയിലേക്കെത്തില്ലെന്നു റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികളിലെയും എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റി. ബസുകളിലാണ് ഇവരെ ഹൈദരാബാദിലേക്ക് മാറ്റിയത്. ബെംഗളുരു അതിര്‍ത്തിയില്‍ നിന്നും ഇരുവിഭാഗം എം.എല്‍.എമാരേയും ഒരുമിച്ചാണ് ഹൈദരബാദിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിന്‍റെ രണ്ട് എം.എല്‍.എമാര്‍ കൂട്ടത്തിലില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസ് കൂട്ടത്തിലില്ലാത്തത്. മറ്റെല്ലാ എം.എല്‍.എമാരും ബസിലുണ്ടെന്നാണ് വിവരം.

നേരത്തെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ ഇപ്പോഴും പൊലീസ് കാവലുണ്ട്.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ എം.എല്‍.എമാര്‍ക്ക് മുറികള്‍ ബുക്ക് ചെയ്തതായി സൂചനകളുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെയും വലിയ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. വിമാനമാര്‍ഗം എം.എല്‍.എമാരെ ഇവിടെ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിനു കഴിയാതെ വന്നതോടെ റോഡുമാര്‍ഗം ഹൈദരാബാദിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

prp

Related posts

Leave a Reply

*