ഗോള്‍ഡ് കോസറ്റ്:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വര്‍ണം നേടിയത്.
96 പോയിന്‍റ് നേടിയ ശ്രേയസി ഓസ്ട്രേലിയയുടെ എമ്മാ കോക്സുമായി ഒന്നാം സ്ഥാനത്ത് ടൈ ആവുകയായിരുന്നു. അവസാനം ഷൂട്ടൗട്ടില്‍ എമ്മയേയും മറികടന്ന് ശ്രേയസി സ്വര്‍ണ്ണം ഉറപ്പിച്ചു.
ഗോള്‍ഡ് കോസ്റ്റില്‍ ഇത് ഇന്ത്യയുടെ 12ആം സ്വര്‍ണ്ണമാണ്. 23 മെഡലുകളാണ് ഇതുവരെ ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ നേടിയിട്ടുള്ളത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയിരുന്നു.
