ഭോപാല്‍: കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഓക്ടോബര്‍ ഒന്നിന് മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം.പെണ്‍കുട്ടിയുടെ പരിചയക്കാരനാണ് പ്രതികളില്‍ ഒരാള്‍. പീഡിപ്പിച്ചതിന് ശേഷം ഭയംകൊണ്ട് ആരോടും പറയില്ലെന്ന് കരുതി പ്രതികള്‍ ഒക്ടോബര്‍ രണ്ടിന് പെണ്‍കുട്ടി പറഞ്ഞുവിട്ടത്. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ കണ്ട മാറ്റങ്ങളെ തുടര്‍ന്നാണ് ബന്ധുക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയത്. ഏറെ തവണ ചോദിച്ച ശേഷമാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്.തുടര്‍ന്ന് ചൊവ്വാഴ്ച പെന്കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇന്ദര്‍ഗഢ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഢനം. പ്രതികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയതായും പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.പ്രതികളെ തിരിച്ചറിഞ്ഞതായും തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

