രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബിജെപി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് എം.പിയും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളില്‍ ഉള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഭരണനിര്‍വഹണം നടത്തും. ഭരണനിര്‍വഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണം പരിശോധിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

prp

Leave a Reply

*