തിരുവനന്തപുരം: വിക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ ഭേദഗതി നടപ്പാക്കുമെന്നാണ് കേന്ദ്രം പറയുന്നതെന്നും എന്നാല്‍ നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്നുതന്നെയാണ് കേരള നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് താല്‍പര്യം കാണിക്കുന്നത്. ജനം വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്.
എല്‍.ഡി.എഫിന് അനുകൂലമായ ജനവികാരം കാണുന്നു. 5 വര്‍ഷം മുന്‍പത്തേക്കാള്‍ ഉജ്ജ്വല വിജയം നേടും. നേമത്തെ ബി.ജെ.പി അക്കൗണ്ട് ഞങ്ങള്‍ ക്ലോസ് ചെയ്യും. ബി.ജെ.പി വോട്ട് വിഹിതം കുറയും. പ്രകൃതിദുരന്തം പകര്‍ച്ചാവ്യാധി ഉണ്ടായില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇതിലും മുന്നോട്ട് പോയേനെയെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും ചില മാധ്യമങ്ങളും ഇതിന് തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

