പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ആന്റണിയോടും ആന്റോയോടും ഹാജരാകാന്‍ നിര്‍ദേശം

നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ നിര്‍മാണ കമ്ബനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന.

ആദായനികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

അതേസമയം, നിര്‍മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. രേഖകളുമായി നേരിട്ട് ഹാജരാകാനാണ് മൂന്ന് പോരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യത്തിലും പരിശോധനകള്‍ തുടരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിഫലം പല താരങ്ങളും വിതരണവാകാശ കരാറിയാ കാണിക്കുന്നെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ ടിഡിഎസ് ലാഭിക്കുന്നതായും ആദായനികുതി വകുപ്പ് അറിയിച്ചു.

prp

Leave a Reply

*