കാമുകിയുടെ കല്യാണ മണ്ഡപത്തിലേക്ക് ബൈക്കിലെത്തി കാമുകന്‍റെ മാസ് എന്‍ട്രി;

ബിജ്നോര്‍: വിവാഹ ദിവസം കല്യാണ മണ്ഡപത്തില്‍ വരനോടൊപ്പം ഇരുന്ന വധുവിന്‍റെ കഴുത്തില്‍ വരണമാല്യം എറിഞ്ഞ് കാമുകിയെ കാമുകന്‍ സ്വന്തമാക്കി. ബൈക്കില്‍ അതിസാഹസികമായി എത്തിയായിരുന്നു 24കാരന്‍ രാഹുലിന്‍റെ വീരകൃത്യം. ബോളിവുഡ് സിനിമയിലേതിന് സമാനമായ ഉദ്യോഗജനകമായ രംഗങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലെ നഗീമ ജില്ലയിലെ ബിജ്നോറിലാണ്.

ഒരേ ക്ലാസില്‍ പഠിച്ച 24കാരന്‍ രാഹുലും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, ഉയര്‍ന്ന ജാതിക്കാരനായ യുവാവും ദലിത് പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന് മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചു.

വിവാഹ ദിവസം വരനും വധുവും തമ്മിലുള്ള ചടങ്ങുകള്‍ കല്യാണ മണ്ഡപത്തില്‍ പുരോഗമിക്കവെയാണ് വരണമാല്യവുമായി കാമുകന്‍ ബൈക്കിലെത്തിയത്. തുടര്‍ന്ന് രാഹുല്‍ എറിഞ്ഞ വരണമാല്യം മണ്ഡപത്തില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കഴുത്തില്‍ തന്നെ വീണു. ഉടന്‍ തന്നെ മണ്ഡപത്തില്‍ നിന്ന് എഴുന്നേറ്റ കാമുകന്‍റെ സമീപത്തെത്തിയ പെണ്‍കുട്ടി വരണമാല്യം ഊരി കാമുകന്‍റെ കഴുത്തില്‍ തിരിച്ചിട്ടു.

അപ്രതീക്ഷിതമായി നടന്ന സംഭവത്തില്‍ ഞെട്ടിതരിച്ചു പോയ പെണ്‍കുട്ടിയുടെ ബന്ധുക്കളായ യുവാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. യുവാക്കളുടെ ആക്രമണത്തില്‍ ഇഞ്ച പരുവമാക്കിയ കാമുകനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. കൂട്ടത്തല്ലില്‍ കലാശിച്ച സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം മുന്‍കൂട്ടി നിശ്ചയിച്ച്‌ വിവാഹം വേണ്ടെന്നു വെച്ചു. അതേസമയം, നീരസത്തോടെയാണ് അഥിതികള്‍ കല്യാണ മണ്ഡപം വിട്ടത്.

 

 

prp

Leave a Reply

*