ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ബീജിംഗ് : ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. അല്‍ക്‌സാ പ്രവിശ്യയിലെ ബായാന്‍ ഓബോ വ്യവസായ പാര്‍ക്കിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2019ലും ഒരു ഡസനിലേറെ ജീവനക്കാര്‍ ഇവിടെ സമാന സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. പത്തുകിലോമീറ്ററിലേറെ ദുരത്തേക്ക് സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വീടുകളും വാഹനങ്ങളുമടക്കം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.

prp

Leave a Reply

*