ചൈനയുടെ ലക്ഷ്യം ഡെപ്സാംഗ് സമതലമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് : പ്രതിരോധം കടുപ്പിക്കാനൊരുങ്ങി ഇന്ത്യ

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തുന്ന സൈനിക നീക്കങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഗാല്‍വന്‍ താഴ്‌വര, ഗോഗ്രാം മേഖല, പാംഗോങ്‌ തടാകതീരം എന്നിവിടങ്ങളില്‍ വന്‍തോതില്‍ ചൈനീസ് സാന്നിധ്യമുണ്ടെങ്കിലും ചൈനയുടെ ലക്ഷ്യം ഡെപ്സാംഗ് സമതലമാണെന്നാണ് സൂചനകള്‍.ഇതു സംബന്ധിച്ച്‌ സുരക്ഷാ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമതല മേഖലയായ ഡെപ്സാംഗ് പിടിച്ചെടുക്കുക വഴി, സൈനിക തലത്തില്‍ ഇന്ത്യക്കു മേല്‍ മേല്‍ക്കൈ നേടാന്‍ ചൈനയ്ക്ക് സാധിക്കും. അതു കൊണ്ടു തന്നെ, മറ്റിടങ്ങളില്‍ സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ച്‌ ഇന്ത്യന്‍ സേനകളുടെ ശ്രദ്ധ തിരിച്ചതിനു ശേഷം ഡെപ്സാംഗില്‍ മുന്നേറ്റം നടത്തുകയാണ്‌ ചൈനയുടെ ഉദ്ദേശമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണയര്‍പ്പിച്ചും ചൈനീസ് പ്രകോപനത്തിനെ അപലപിച്ചും ലോകസഭയിലും രാജ്യസഭയിലും സംയുക്ത പ്രമേയം കൊണ്ടു വരാനുള്ള നിര്‍ദ്ദേശം കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചിട്ടു

prp

Leave a Reply

*