ന്യൂഡല്‍ഹി: ചിക്കന്‍ എന്ന വാക്കിന്റെ പൂര്‍ണഅവകാശം കെ.എഫ്.സിക്ക് മാത്രമായി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി.
‘ചിക്കന്‍ സിങ്കറി’ന് ട്രേഡ്മാര്‍ക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരായ കെ.എഫ്.സിയുടെ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം. ചിക്കന്‍ സിങ്കര്‍ കെ.എഫ്.സിയുടെ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു റീടെയില്‍ ഫുഡ് ചെയിനിന്റെ ആവശ്യം.
നിലവില്‍ സിങ്കര്‍ എന്ന വാക്കിന് കെ.എഫ്.സിക്ക് രജിസ്ട്രേഷനുണ്ട്. എന്നാല്‍, ചിക്കനെന്ന വാക്കിന് ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി. അതേസമയം, കെ.എഫ്.സിയുടെ പനീര്‍ സിങ്കര്‍ എന്ന പദത്തിന് ഇത്തരത്തില്‍ രജിസ്ട്രേഷനുണ്ട്.
യു.എസിലെ ലൂയിസ്‍വില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് കെ.എഫ്.സി. ഇന്ത്യയില്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ കെ.എഫ്.സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

