ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ഐപിഎല്‍ പ്രതിഫലം പുറത്തു വിട്ടു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഈ താരം

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് ഈ മാസം 29-ം തീയതി തുടക്കമാവുകയാണ്. നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സും, ചിരവൈരികളും ഇപ്പോളത്തെ റണ്ണേഴ്‌സ് അപ്പുകളുമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇത്തവണയും നയിക്കുന്നത്. ഇപ്പോള്‍ ചെന്നൈ ടീമംഗങ്ങളുടെ പ്രതിഫലം എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്.

ടീമിന്റെ നെടും തൂണായ തലയെന്ന ധോണി തന്നെയാണ് പ്രതിഫലക്കാര്യത്തിലും ചെന്നൈ താരങ്ങളില്‍ മുന്നില്‍. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിഫലം പറ്റുന്ന ധോണിയെ 15 കോടി രൂപയ്ക്കാണ് ചെന്നൈ നിലനിര്‍ത്തിയത്. മാത്രവുമല്ല ചിന്ന തല എന്ന് ചെന്നൈ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുരേഷ് റെയ്‌നയാണ് പ്രതിഫലക്കാര്യത്തില്‍ ചെന്നൈയില്‍ രണ്ടാമത്. 11 കോടി രൂപ മുടക്കി യായിരുന്നു ചെന്നൈ 2018 ല്‍ റെയ്‌നയെ നിലനിര്‍ത്തിയത്.

കൂടാതെ 7 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. പിയൂഷ് ചൗളയെ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ നിന്ന് 6.75 കോടി രൂപ മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്. 2 കോടി രൂപയ്ക്കാണ് ചെന്നൈ, ഹര്‍ഭജനെ ടീമിലെത്തിച്ചത്.ഫാഫ് ഡുപ്ലെസിസ് 2018 ലെ ഐപിഎല്‍ ലേലത്തില്‍ 1.6 കോടി രൂപ മുടക്കിയാണ് റൈറ്റ് ടു മാച്ച്‌ കാര്‍ഡ് ഓപ്ഷനില്‍ ചെന്നൈയില്‍ തിരിച്ചെത്തിയത്. ഇത്തവണ നടന്ന ഐപിഎല്‍ ലേലത്തില്‍ 5.5 കോടി രൂപയ്ക്കാണ് സാം കറന്‍ ചെന്നൈയിലെത്തിയത്. താരലേലത്തില്‍ റൈറ്റ് ടു മാച്ച്‌ കാര്‍ഡ് വഴി ബ്രാവോയെ, ചെന്നൈ ടീമിലെത്തിച്ചത് 6.4 കോടി രൂപയ്ക്ക്. സ്റ്റാര്‍ ഓള്‍റൗണ്ടറായ വാട്‌സണ്‍ ചെന്നൈയിലെത്തിയത് 4 കോടി രൂപയ്ക്ക്.

Player Team Retained/bought Price (Rs cr) 2019 IPL team
MS Dhoni CSK Retained 15.00 CSK
Suresh Raina CSK Retained 11.00 CSK
Kedar Jadhav CSK Retained 7.80 KKR
Ravindra Jadeja CSK Retained 7.00 CSK
Piyush Chawla CSK Bougth 6.75 KKR
Dwayne Bravo CSK Retained 6.40 DC
Sam Curran CSK Bougth 5.50 KXIP
Karn Sharma CSK Retained 5.00 KKR
Shane Watson CSK Retained 4.00 CSK
Shardul Thakur CSK Retained 2.60 CSK
Ambati Rayudu CSK Retained 2.20 KXIP
Harbhajan Singh CSK Retained 2.00 DC
Josh Hazlewood CSK Bougth 2.00 CSK
Murli Vijay CSK Retained 2.00 MI
Faf du Plesssi CSK Retained 1.60 CSK
Imran Tahir CSK Retained 1.00 KKR
Deepak Chahar CSK Retained 0.80 MI
Lungi Ngidi CSK Retained 0.50 CSK
Mitchell Santner CSK Retained 0.50 RCB
K M Asif CSK Retained 0.40 KXIP
Monu Kumar CSK Retained 0.20 RR
Narayan Jagadeesan CSK Retained 0.20 RR
R Sai Kishore (uncapped) CSK Bougth 0.20 None
Ruturaj Gaikwad CSK Retained 0.20 CSK

prp

Leave a Reply

*