ചാവക്കാട് അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം; നഷ്‌ടപ്പെട്ടത് 36 പവന്‍ സ്വര്‍ണം

തൃശൂര്‍: അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ മോഷണം. 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നെടുത്തു. ചാവക്കാട് പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്‌റഫും കുടുംബവും കുറച്ച്‌ നാളായി ആലപ്പുഴയിലാണ് താമസം.കഴിഞ്ഞ എട്ട് മാസത്തോളമായി ആലപ്പുഴയിലേക്ക് മാറിയിട്ട്. മാസത്തിലൊരിക്കല്‍ വന്ന് പോകുകയായിരുന്നു പതിവ്. കൊവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിക്കാരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പിന്‍വശത്തെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നാണ് മോഷ്‌ടാക്കള്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Leave a Reply

*