ചാലക്കുടിയില്‍ മയക്കുമരുന്ന് വേട്ട; 100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി

തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയില്‍ കാറില്‍ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ദേശീയ പാതയില്‍ വിവിധയിടങ്ങളിലായി പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു.

സ്വിഫ്റ്റ് കാറിലെത്തിയ കൊച്ചി സ്വദേശികളായ യുവാക്കളെ പൊലീസ് പരിശോധിച്ചപ്പോള്‍ ഇവരുടെ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലിസ് പറഞ്ഞു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

prp

Leave a Reply

*