10 സംസ്ഥാനങ്ങളില്‍ നിന്നായി 19 മന്ത്രിമാരെക്കൂടി ഉള്‍ക്കൊള്ളിച്ച് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്രസഹമന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർക്ക് കാബിനറ്റ് പദവി ലഭിച്ചു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, കർണാടക, അസം എന്നിവിടങ്ങളിൽനിന്നുമാണ് പുതിയ കേന്ദ്രമന്ത്രിമാർ. അതേസമയം, നിലവിലെ മന്ത്രിസഭയിൽനിന്ന് അഞ്ച് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിഹാൽചന്ദ്, ആർ.എസ്.കതേരിയ, സൻവർലാൽ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ.കുണ്ടറിയ എന്നിവരെയാണ് ഒഴിവാക്കിയത്.
വിജയ് ഗോയൽ: രാജസ്ഥാൻ
രാജൻ ഗൊഹെയിൻ: അസം
രാംദാസ് അത്താവാലെ: മഹാരാഷ്ട്ര
അനിൽ മാധവ് ദവെ: മധ്യപ്രദേശ്
പുരുഷോത്തം റൂപാല: ഗുജറാത്ത്
എം.ജെ.അക്ബർ: ജാർഖണ്ഡ്
അർജുൻ മേഘ്‌വാൾ: രാജസ്ഥാൻ
ജസ്വന്ത് സിങ് ഭാഭോർ: ഗുജറാത്ത്
മഹേന്ദ്ര നാഥ് പാണ്ഡെ: ഉത്തർ പ്രദേശ്
അജയ് താംത: ഉത്തരാഖണ്ഡ്
കൃഷ്ണ രാജ്: ഉത്തർപ്രദേശ്
മൻസുഖ് മണ്ഡാവിയ: ഗുജറാത്ത്
അനുപ്രിയ പട്ടേൽ: ഉത്തർ പ്രദേശ്
സി.ആർ.ചൗധരി: രാജസ്ഥാൻ
പി.പി.ചൗധരി: രാജസ്ഥാൻ

