സിമന്റ് വില @ 500 സമരം കടുപ്പിക്കുന്നു

കോഴിക്കോട്: സിമന്റ്, ക്വാറി ഉത്പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ദ്ധനവിന് കൂച്ചു വിലങ്ങിടാന്‍ വ്യാപാരികള്‍ രംഗത്ത്.

മൂന്ന് നാലുമാസം മുമ്ബ് 425 രൂപ മുതല്‍ 470 രൂപ വരെ ആയിരുന്ന സിമന്റാണ് ഇപ്പോള്‍ 500 നടുത്തെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിര്‍മാണമേഖല മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിനിടയിലാണ് വിലക്കയറ്റം നിര്‍മ്മാണമേഖലയ്ക്ക് തിരിച്ചടിയാകുന്നത്. ചെറുകിട കരാറുകാരെയാണ് സിമന്റ് വിലവര്‍ദ്ധനവ് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ഒരു ടണ്‍ സ്റ്റീലിന് 20000രൂപ വര്‍ദ്ധിച്ചു. പെയിന്റ്, പി.വി.സി ഉത്പന്നങ്ങള്‍, ഇലക്‌ട്രിക്കല്‍ സാമഗ്രികള്‍, ടൈല്‍സ് എന്നിവയ്ക്കും 15 ശതമാനം മുതല്‍ 30 ശതമാനം വരെ വില വര്‍ദ്ധിച്ചു. സ്റ്റീലിന് ഇപ്പോള്‍ 75 രൂപയാണ്. എന്നാല്‍ ഈ മേഖലയെ സംരക്ഷിക്കാന്‍ ആവശ്വമായ യാതൊരു നടപടിയും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഭാഗ ത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ലെെസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വെെസേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത് വില നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതാണ് വില കുതിച്ചുയരാന്‍ കാരണം. സിമന്റ് ഉപയോഗിച്ച്‌ നിര്‍മിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. സിമന്റ്, കട്ടില, ജനല്‍ എന്നിവയ്ക്കൊക്കെ പൊള്ളുന്ന വിലയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് വരുന്നത്. ഇത് പരമാവധി മുതലാക്കുകയാണ് സിമന്റ്, സ്റ്റീല്‍ ഉത്പാദകര്‍.

മലബാര്‍ സിമന്റ്സ് ഉള്‍പ്പെടെ പൊതുമേഖലയില്‍ സിമന്റ് നിര്‍മിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലെ ആവശ്യത്തിന് ഇത് തികയാത്ത അവസ്ഥയാണ്. മലബാര്‍ സിമന്റ്സ് ഉത്പ്പാദനം 25 ശതമാനമെങ്കിലും വര്‍ദ്ധിപ്പിച്ചാല്‍ ഒരു പരിധിവരെ കുത്തക കമ്ബനികളെ നിയന്ത്രിക്കാം. ഇതിനായി സര്‍ക്കാര്‍ പ്രഖ്യാപനം നട ത്തുന്നതല്ലാതെ പ്രാവര്‍ത്തികമാക്കുന്നില്ല. വെറും സ്ക്രാപ്പ് മാത്രം കൊണ്ട് സ്റ്റീല്‍ നിര്‍മിക്കുന്നവരും ഈ അവസരം മുതലെടുക്കുകയാണ്. നിര്‍മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തോടും സര്‍ക്കാരുകള്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ഒരു പരിശോധനയുമില്ലാതെ പേരില്ലാതെ, ചാക്കുകളിലായുള്ള സിമന്റും ഏജന്റുമാര്‍ മുഖേന ജില്ലയില്‍ വില്‍പ്പന നടക്കുന്നുണ്ട്. ഇത് പരിശോധിക്കാനും നടപടിയില്ല.

@ ലെന്‍സ് ഫെഡ് സമരത്തിലേക്ക്

സംസ്ഥാനത്തെ നിര്‍മാണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെ‌ഡ് സംസ്ഥാന സമിതിയുടെ അഹ്വാനമനുസരിച്ച്‌ ഇന്ന് രാവിലെ 10ന് സംസ്ഥാന വ്യാപകമായി കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിസന്ധിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ കഴിയാത്തപക്ഷം സമരം കടുപ്പിക്കാന്‍ ലെന്‍സ് ഫെഡ് തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ലെന്‍സ്‌ഫെഡ് പ്രസിഡന്റ് പി.എസ്.ജുഡ്സണ്‍, സെക്രട്ടറി എന്‍.അജിത് കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സലീം, വെെസ് പ്രസിഡന്റ് വി.മനോജ്, പി.സി ഭരത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

prp

Leave a Reply

*