ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്‍ററി ഒരുങ്ങുന്നു

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്‍ററി ഒരുങ്ങുന്നതായി സൂചന. സിസിഎല്‍, ഐഎസ്‌എല്‍ മലയാളം കമന്‍ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്‍റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്‍ററി ഒരുങ്ങുക. തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ദാമോദരന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസം 14 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഷൈജു വിവരണത്തിന് കൊഴുപ്പ് കൂട്ടാന്‍ ചില ശൈലികളും ഉപയോഗിക്കാറുണ്ട്. ‘ബൂം ചിക്ക വാ വാ’, ‘ഉസാര്‍ക്ക നാരങ്ങാ കുസാല്‍ക്ക മുന്തിരിങ്ങ’ തുടങ്ങിയ […]

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്ത് നടക്കും

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കും. ബിസിസിഐ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ്  തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.

ആവേശം പകര്‍ന്ന്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. “ലീവ് ഇറ്റ് അപ്പ്” എന്ന ഗാനത്തിന്‍റെ ഒഫീഷ്യല്‍ ഓഡിയോയാണ് നിര്‍മാതാക്കള്‍ പുറത്ത് വിട്ടത്. റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി ഔദ്യോഗിക ഗാനമൊരുക്കിയത് ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ്. നിക്കി ജാം, കൊസോവന്‍ ഗായികയായ ഏറ ഇസ്ട്രേഫി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് വില്‍ സ്മിത്ത് റഷ്യന്‍ ലോകകപ്പിനായി ഔദ്യോഗിക ഗാനം ഗാനമൊരുക്കിയത്. നിക്കി ജാം,ഏറ ഇസ്ട്രേഫി,വില്‍ സ്മിത്ത് എന്നിവര്‍ക്കൊപ്പം മ്യൂസിക് പ്രൊഡ്യുസറായി ഡിപ്ലോയുമുണ്ട്. ലോകകപ്പ് കപ്പിനോടൊപ്പം നമുക്ക് ആവേശം […]

ആരാധകരെ ദുഖത്തിലാഴ്ത്തി സ്‌പൈഡര്‍ ക്യാച്ചര്‍ ഡിവില്ലിയേഴ്‌സ് വിരമിച്ചു

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡിവില്ലിയേഴ്‌സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഡിവില്ലിയേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 34ാം വയസ്സിലാണ് ഡിവില്ലേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. വിദേശത്ത് ഇനി കളിക്കില്ലെന്നാണ് ഡിവില്ലിയേഴ്‌സിന്‍റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്റി-20 യിലും കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. തീരുമാനം ഉചിതമായ സമയത്താണ് എടുത്തതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 14 വര്‍ഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണ് തിരശീലയിടുന്നത്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറികൊടുക്കേണ്ട […]

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ പോലീസ് അതിക്രമം

ജമ്നാനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കൈയ്യേറ്റ ശ്രമം. ഗുജറാത്തിലെ ജമ്‌നാനഗറില്‍വെച്ച്‌ റീവയുടെ കാറും ഇരുചക്ര വാഹനവും തമ്മില്‍ തട്ടി അപകടമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ റിവയെ കൈയ്യേറ്റം ചെയ്തത്. സാരു സെക്ഷന്‍ റോഡില്‍ വെച്ച്‌ റീവയുടെ കാറും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന്  ദൃക്സാക്ഷി പറഞ്ഞു. റീവയ്ക്ക് ആവശ്യമായ […]

വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി സച്ചിന്‍

ചെന്നൈ: ഇന്ത്യയുടെ വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റിംഗ് ഇതിഹാസം സച്ചിന്‍  ടെണ്ടുല്‍ക്കര്‍. 4 ലക്ഷം രൂപയാണ് സച്ചിന്‍ ടീമിനു നല്‍കിയതെന്നാണ് വീല്‍ച്ചെയര്‍ ക്രിക്കറ്റ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ അറിയിച്ചത്. സെക്രട്ടറി പ്രദീപ് രാജ് ആണ് സഹായം അഭ്യര്‍ത്ഥിച്ച്‌ സച്ചിനു മെയില്‍ അയയ്ച്ചത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ ഓഫീസില്‍ നിന്ന മറുപടി വന്നിരുന്നു. പ്രദീപുമായി ആശയ വിനിമയം നടത്തി ഏതാനും ദിവസങ്ങള്‍ക്കകം സച്ചിന്‍ പണം നല്‍കി. ബംഗ്ലാദേശിലെ പരമ്പരയ്ക്ക് വേണ്ടി ടീമിന്‍റെ ടിക്കറ്റുകളും സച്ചിന്‍ […]

മെസിയുടെ പേര് പോലും വീട്ടില്‍ ആരും പറയാറില്ല; കാരണം വെളിപ്പെടുത്തി റൊണാള്‍ഡോയുടെ സഹോദരി

മറ്റ് സൂപ്പര്‍താരങ്ങളെ പിന്നിലാക്കി കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ലോകത്തിലെ മികച്ച താരത്തിനുള്ള വ്യക്തിഗത നേട്ടങ്ങള്‍ മുഴുവന്‍ പങ്കിട്ടെടുത്തതവരാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ മാത്രമല്ല, ഇരുവരും തമ്മിലുള്ള പോര് കുടുംബത്തിനെ വരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. മെസിയുടെ പേര് പോലും റൊണാള്‍ഡോയുടെ വീട്ടില്‍ ആരും പറയാറില്ലെന്നാണ് റൊണാള്‍ഡോയുടെ സഹോദരി പറയുന്നത്. ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പയോടാണ് സഹോദരി കാറ്റിയ ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ എത്തിയതിനു ശേഷമാണ് റൊണാള്‍ഡോ തന്‍റെ ഊര്‍ജ്ജം മുഴുവന്‍ വീണ്ടെടുക്കുന്നത്. അതു കൊണ്ടു […]

കൂറ്റന്‍ സിക്‌സുകള്‍ പറത്തി ധോണി; താരത്തിന് അപൂര്‍വ്വ റെക്കോര്‍ഡ് -VIDEO

ഓരോ തവണ ക്രീസിലെത്തുമ്പോഴും ആരാധകരെ കൂടുതല്‍ അവേശത്തിലാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ് ധോണി. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തിയും തകര്‍പ്പന്‍ ഫീല്‍ഡിങ് നടത്തിയുമാണ് താരം അമ്പരപ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 33 പന്തില്‍ നിന്നും 70 റണ്‍സെടുത്താണ് ധോണി ചെന്നൈയെ വിജയിപ്പിച്ചത്. എണ്ണം പറഞ്ഞ ഏഴ് സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. https://t.co/i7vX0hbfZv — Karan Arjun (@KaranArjunSm) April 26, 2018 ബംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് […]

കോപ അമേരിക്ക കിരീടം ബ്രസീലിന്

സാന്‍റിയാഗോ: കോപ അമേരിക്ക വനിതാ കിരീടം ബ്രസീലിന്. ഇന്ന് നടന്ന ഫൈനല്‍ സ്റ്റേജിലെ അവസാന മത്സരത്തില്‍ കൊളംബിയയെ കൂടെ പരാജയപ്പെടുത്തിയതോടെയാണ് ഏഴാം കോപ അമേരിക്ക കിരീടം ബ്രസീല്‍ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ന് ജയിച്ചതോടെ ഫൈനല്‍ സ്റ്റേജിലെ മൂന്നു മത്സരങ്ങളും വിജയിച്ച്‌ ബ്രസീല്‍ 9 പോയിന്‍റോടെ ചാമ്പ്യന്മാരാവുകയായിരുന്നു. ബ്രസീലിനായി ഇന്ന് മൊണീക ഇരട്ട ഗോളുകളും ഫോര്‍മിഗ ഒരു ഗോളും നേടി. ജയം ബ്രസീലിന് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ടൂര്‍ണമെന്‍റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീല്‍ കിരീടം […]

ജാടയില്ലാ താരരാജാവ്- VIDEO VIRAL

മുംബൈ: തെരുവില്‍ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുംബൈയിലെ രാത്രി യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിന്‍ കാര്‍ നിര്‍ത്തി അടുത്തെത്തി ബാറ്റ് വാങ്ങി കളി തുടങ്ങുകയായിരുന്നു. യുവാക്കള്‍ക്കൊപ്പം മുംബൈ തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്‍റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ രാത്രി മുംബൈയിലെ തെരുവില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിവരുന്ന ചെറുപ്പക്കാരെയാണ് ക്രിക്കറ്റിന്‍റെ ദൈവം എന്നു വിശേഷിപ്പിക്കുന്ന സച്ചിന്‍ ഞെട്ടിച്ചത്. യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട […]